KOYILANDY DIARY.COM

The Perfect News Portal

പി.എം.എ.വൈ പദ്ധതി നടത്തിപ്പില്‍ മുക്കം നഗരസഭയ്ക്ക് ചരിത്രനേട്ടം

മുക്കം: പ്രധാനമന്ത്രി ആവാസ് യോജന ( പി.എം.എ.വൈ) പദ്ധതി നടത്തിപ്പില്‍ മുക്കം നഗരസഭയ്ക്ക് ചരിത്രനേട്ടം. സംസ്ഥാനത്ത് ഏറ്റവുമധികം വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച നഗരസഭയെന്ന നേട്ടം ഇനി മുക്കം നഗരസഭയ്ക്ക്.

ആകെയുള്ള 376 വീടുകളില്‍ 92 എണ്ണത്തിന്റെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്. ബാക്കി വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മുക്കം നഗരസഭ 92 ശതമാനം പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള നഗരസഭയ്ക്ക് 72 ശതമാനമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളൂ.

നേരത്തെ ഒരു വീടിന് മൂന്ന് ലക്ഷം രൂപയായിരുന്നു സഹായധനം. ഒന്നരലക്ഷം രൂപ കേന്ദ്രസര്‍ക്കാരും 50,000 രൂപ വീതം നഗരസഭയും സംസ്ഥാന സര്‍ക്കാരുമായിരുന്നു നല്കിയത്. 50000 രൂപ ഗുണഭോക്തൃ വിഹിതവുമായിരുന്നു. പുതിയ പദ്ധതി പ്രകാരം അന്‍പതിനായിരമെന്നത് നഗരസഭ രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചത് ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി.

Advertisements

വീട് നിര്‍മ്മാണത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. നേരത്തെ പി.എം.എ.വൈ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയ്ക്ക് മുക്കം നഗരസഭയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു .

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. ഇതിന്റെ ഭാഗമായി വീട് പണി പൂര്‍ത്തീകരിച്ച നാല് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കുകയും ചെയ്തിരുന്നു.

അനിത കല്ലുരുട്ടി, സുലൈഖ തച്ചമ്ബലം, ലക്ഷ്മിക്കുട്ടി അയനികുന്നുമ്മല്‍, ലക്ഷ്മി പുല്‍പ്പറമ്ബില്‍ എന്നീ ഗുണഭോക്താക്കളാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്.

ആധാര്‍ സീഡിങ്, ജിയോ ടാഗിങ് എന്നിവയില്‍ നൂറ് ശതമാനം നേട്ടമാണ് നഗരസഭ കൈവരിച്ചത്. വീട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ജിയോ ടാഗിങ് നടത്തി കേന്ദ്ര സര്‍ക്കാറിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് ആനുകൂല്യം ലഭ്യമാക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *