KOYILANDY DIARY.COM

The Perfect News Portal

യു​വ​തി​യു​ടെ തി​രോ​ധാ​നം: പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് തു​ട​ങ്ങും

ചേ​ര്‍​ത്ത​ല: കോ​ടി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍​ക്ക് ഉ​ട​മ​യാ​യ യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​ന്ന് തു​ട​ങ്ങും. നാര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ.​ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ക​ട​ക്ക​ര​പ്പ​ള്ളി ആ​ലു​ങ്ക​ല്‍ ജം​ഗ്ഷ​ന്‍ പ​ത്മാനി​വാ​സി​ല്‍ ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യ പി.​പ്ര​വീ​ണ്‍ കു​മാ​ര്‍ 2017 സെ​പ്തം​ബ​റി​ലാ​ണ് സ​ഹോ​ദ​രി​യെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച്‌ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.

പ​ത്ര​വാ​ര്‍​ത്ത​കളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും തു​ട​ര്‍​ന്നാ​ണ് നി​ല​ച്ച അ​ന്വേ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്. കു​ത്തി​യ​തോ​ട് സി​ഐ എം.​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍റെ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ വ്യാ​ജ മു​ക്ത്യാ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യും ക​ബ​ളി​പ്പി​ക്ക​ല്‍ ന​ട​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ചേ​ര്‍​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലാ​ണ് ന​ട​ത്തു​ന്ന​ത്. പ​ള്ളി​പ്പു​റ​ത്തെ വ​സ്തു ഇ​ട​നി​ല​ക്കാ​ര​ന്‍ അ​മ്മാ​വ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ന്‍, വ്യാ​ജ മു​ക്ത്യാ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ഒ​പ്പി​ട്ട എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യും ചേ​ര്‍​ത്ത​ല മ​റ്റ​വ​ന ക​വ​ല​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജ​യ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ ര​ണ്ട് പേ​രും ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Advertisements

യു​വ​തി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ഇ​ന്ന് ഉ​ള്‍​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്പി എ.​ന​സീം പ​റ​ഞ്ഞു. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​രേ​യും ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *