കെ എസ് ആര് ടി സി ഇലക്ട്രിക്ബസ് പരീക്ഷണയോട്ടം ആരംഭിച്ചു
തിരുവനന്തപുരം: കെ എസ് ആര് ടി സി ഇലക്ട്രിക്ബസ് പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ കെ എസ് ആര് ടി സി ബസ് സ്റ്റേഷനില്‍നിന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്.
തമ്ബാനൂരില്നിന്ന് പട്ടം, മെഡിക്കല്‍ കോളേജ് വഴി കഴക്കൂട്ടം വരെയാണ് ഇലക് ട്രിക് ബസിന്റെ ആദ്യ സര്‍വീസ്. തുടര്‍ന്ന് കിഴക്കേകോട്ട -കോവളം, ടെക്നോ പാര്‍ക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും.

പരീക്ഷണയോട്ടം വിജയിക്കുമോ എന്നു നോക്കിയ ശേഷം മാത്രമേ കൂടുതല്‍ ഇലക് ട്രിക് ബസ് വാങ്ങുന്ന കാര്യം ആലോചിക്കുകയുള്ളുള്ളുവെന്നും കേരളത്തിലെ ജനങ്ങള്‍ക്കും കെ എസ് ആര് ടി സിക്കും ദോഷം വരുന്നതൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യില്ലെന്നും ഉദ്ഘാടനചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

ഇലക് ട്രിക്ബസിന്റെ പരീക്ഷണയോട്ടം അഞ്ചുദിവസം തിരുവനന്തപുരത്തും പിന്നീട് അഞ്ചുദിവസം വീതം എറണാകുളം, കോഴിക്കോട് നഗരങ്ങളിലും നടത്തും. സിറ്റി എ സി ലോ ഫ്ളോര്‍ ബസുകളുടെ നിരക്കാകും ഈടാക്കുക.

ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി നിര്‍മിച്ച ബസ് പരീക്ഷണയോട്ടത്തിന് കേരളത്തിലെത്തിച്ചിരിക്കുന്നത് ഗോള്‍സ്റ്റോണ്‍ കമ്ബനിയാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടാം. അഞ്ചുമണിക്കൂറാണ് ചാര്‍ജിങ് സമയം. സുരക്ഷ കണക്കിലെടുത്ത് 300 കിലോമീറ്റര്‍ ദൂരമാണ് ബസിനായി റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു യൂണിറ്റ് ഇലക് ട്രിക് വേണം.
കെ എസ് ഇ ബിയുടെ വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള താരിഫ് പ്രകാരം ഒരു യൂണിറ്റിന് ആറു രൂപയാണ് ഈടാക്കുന്നത്. 35 സീറ്റുള്ള ബസിനു ചാര്‍ജ് ചെയ്യാനുള്ള താത്കാലിക സംവിധാനം അതത് ഡിപ്പോകളില്‍ ഒരുക്കും. വൈദ്യുതി കെ എസ് ആര് ടി സിയാണ് നല്‍കുക. ഒരു മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാന്‍ ബസിന് കഴിയുമെങ്കിലും കേരളത്തിലെ ഗതാഗത നിയമം അനുസരിച്ചുള്ള 80 കിലോമീറ്റര്‍ വേഗതയായി നിയന്ത്രിച്ചിട്ടുണ്ട്.
ബസിന് 2.5 കോടി രൂപയാണ് ചിലവ്. എന്ജിന് ഇല്ലാത്ത ബസില്‍ പിന്നിലെ രണ്ടു ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടോറുകളാണ് വേഗത നിയന്ത്രിക്കുന്നത്. പരീക്ഷണയോട്ടം വിജയിച്ചാല്‍ ഘട്ടം ഘട്ടമായി 300 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്ന് കെ എസ് ആര് ടി സി എം ഡി ടോമിന് തച്ചങ്കരി പറഞ്ഞു. നിലവില്‍ ഹിമാചല്‍പ്രദേശ്. തെലുങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതബസ് ഓടുന്നുണ്ട്.



