കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
നീനുവിനെ വിവാഹംകഴിച്ചതാണ് കെവിനെ കൊലപ്പെടുത്താല്‍ കാരണമെന്നാണ് കേസ്. കേസില്‍ രെഹനയുടെ മകനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോയും രെഹനയുടെ ഭര്‍ത്താവ് ചാക്കോയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ് .ചാക്കോ കേസില്‍ അഞ്ചാം പ്രതിയാണ് .കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

രെഹന തമിഴ് നാട്ടില്‍ ഒളിവിലാണെന്നാണ് സൂചന. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രെഹനയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.രെഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

