മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്‌ദുള്ള മാസ്‌കും കൈയ്യുറയും ധരിച്ച് സഭയിലെത്തിയത്. എംഎഎല്‍എയുടെ നടപടിക്കെതിരെ ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തി.
മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒന്നുകില്‍ എംഎല്‍യ്‌ക്ക് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി സമ്ബര്‍ക്കമുണ്ടാകണം. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ എംഎല്‍എ സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിച്ചാണ് നടക്കുന്നതെന്നും പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്നുമായിരുന്നു വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

