നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നതുമായ സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്തരവാദപ്പെട്ട വകുപ്പുകളുടെ മേലധികാരികളുടെ നിയമാനുസരണമുള്ള വിവരങ്ങള്‍ അല്ലാതെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി എസ് കാളിരാജ് മഹേഷ്കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പേരാമ്ബ്രയുടെ സമീപ പ്രദേശങ്ങളിലും നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആശങ്കയിലാണ്. ഡല്‍ഹിയിലും നിപ വൈറസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിപ രോഗബാധിതരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കും.

നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര് ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 1400 ലധികം പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. നിപ ബാധിതരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് തുടര്‍ച്ചയായി ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഇതിനെ തുടര്‍ന്ന് ഇതുവരെ നിപ സെല്ലിലേക്ക് 200ലധികം കാളുകള്‍ എത്തി. ഇവരും നിരീക്ഷണത്തിലാണ്.ബാലുശ്ശേരി, കോട്ടൂര്‍, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. നിപ രോഗബാധിതരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കും.

ഇതാദ്യമായാണ് കേരളം നിപ വൈറസിനെ നേരിടുന്നത് അതുകൊണ്ട് മറ്റേതിനെയുപോലെ ഈ വൈറസ് ബാധയെ നേരിടാനാകില്ല. അതിനാല്‍ ആവശ്യമായ പരീശീലനം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നലകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെപ്പം പ്രശ്ന ബാധിത മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി പൊതുജനാരോഗ്യവിഭാഗം നല്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഡല്‍ഹിക്ക് പുറമെ ബീഹാര്‍, ഹിമാചല്‍ പ്രദേശ്, സിക്കിം, പോണ്ടിച്ചേരി എന്നിടങ്ങളിലും മുന്‍കരുതല്‍ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
