ആനക്കുഴിയില്‍ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: കുമളിക്ക് സമീപം ആനക്കുഴിയില്‍ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ പടുതാകുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ്-എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), ലക്ഷ്മിപ്രിയ (ആറ്) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരെയും കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കാണാതായെന്നാണ് കുടുംബം പൊലീസിന് നല്കിയ പരാതി. തുടര്‍ന്ന് നട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുളത്തിലേക്കിറങ്ങിയതാകാമെന്നാണ് കരുതുന്നത്. ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

