ആശുപത്രി ഒ പികളില്‍ ഇനി വരിയുണ്ടാവില്ല: മുഖ്യമന്ത്രി

തൃശൂര്‍> ആര്‍ദ്രം പദ്ധതിവഴി ഒപി വിഭാഗം നവീകരിച്ചതോടെ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ഇനി വരിയും തിരക്കും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ടോക്കണ്‍ സംവിധാനവും ഇരിപ്പിടങ്ങളും ഒരുക്കി. കൌണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. തൃശൂരില്‍ ഇത് യാഥാര്‍ഥ്യമായതായും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 92 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തികരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ പുലരുംമുമ്പേ തന്നെ രോഗികള്‍ ആശുപത്രിയില എത്തി വിരി നില്ക്കും. വന്‍ ആള്‍ക്കൂട്ടമാണ് ഉണ്ടാകാറുള്ളത്. ഇതിന് പരിഹാരമായാണ് ഒപി വിഭാഗം നവീകരിച്ചത്. കാണേണ്ട ഡോക്ടറെ നേരത്തെ മനസിലാക്കാനും വ്യക്തത വരുത്തനാുമുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നതോടെ തിരക്ക് പൂര്‍ണമായും ഒഴിവാക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തും ദേശീയതലത്തില്‍ കേരളത്തിലെ ആരോഗ്യമേഖല അംഗീകാരം നേടിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയെന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്. കാലത്തിന് അനുസരിച്ച് ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്് അതിന്റെ ഭാഗമായി ആര്‍ദ്രം ഉള്‍പ്പടെ ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു. മെഡിക്കല്‍ കോളേജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും വലിയതോതില്‍ രോഗികള്‍ ആശ്രയിക്കുന്നുണ്ട്. ഈ ആശുപത്രികളിലാകെ ഘട്ടംഘട്ടമായി ഒ പി നവീകരിക്കും. പുതിയ ചികിത്സാ സംവിധാനങ്ങളും അടിസ്ഥാന സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.

തൃശൂര്‍ മെഡിക്കല്‍കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടന ആറുകോടി മുതല്‍മുടക്കി ഇന്‍ഡോര്‍ സ്റ്റേഡിലവും എക്സാമിനേഷന്ഹാളും നിര്‍മിച്ചു നല്‍കിയത് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

880 കോടിയുടെ സമഗ്രമാസ്റ്റര്‍ പ്ളാനിന്റെ ത്രിമാന മാതൃക അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗവ. അക്കാദമിക് ബ്ളോക്ക്, നവീകരിച്ചറോഡുകള് , സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പിജി ക്വാര്‍ട്ടേഴ്സ്, പേ വാര്‍ഡ്,നവീകരിച്ച ഒപി, കീമോ തെറാപ്പി ഡേകെയര്‍ സെന്റര്‍, സെന്ഡ്രടല് വെയര്‍ ഹൌസ്, ഗസ്റ്റ് ഹൌസ്, നേഴ്സിങ് കോളേജ് പുതിയ ബ്ളോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം കം എക്സാമിനേഷന് ഹാള്‍, ലക്ചറര്‍ തീയറ്റര്‍ കോംപ്ളക്സ് എന്നീ പദ്ധതികളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.
