നിഡ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ഗ്ലൗസുകളും മാസ്ക്കുകളും നൽകി
നിഡ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേ ക്ക് ഗ്ലൗസുകളും മാസ്ക്കുകളും നൽകുന്നു
കൊയിലാണ്ടി: നിഡ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിപാവൈറസ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലേക്ക് ഗ്ലൗസ്, മാസ്ക് പെനോയിൽ, പുൽതൈലം, ഹാന്റ് വാഷ്, തുടങ്ങിയവ സൂപ്രണ്ട് കെ.എം.സച്ചിൻ ബാബുവിന് ട്രസ്റ്റ് രക്ഷാധികാരി വി.പി.ഇബ്രാഹിംകുട്ടി കൈമാറി.
ചെയർമാൻ എം.പി.മൊയ്തീൻകോയ, വി.കെ. സൈനുദ്ദീൻ, കെ.കെ.വി.അബൂബക്കർ, ആശുപത്രി പി.ആർ.ഒ.എം. ഒ ജി ഷ, കെ.ശശി, അഷറഫ് കോട്ടക്കൽ, ആർ.എം ഒ. ഡോ അബ്ദുൾ അസീസ്, ഡോ.അനുരാധ, ഡോ.ധന്യ തുടങ്ങിയവർ സംബന്ധിച്ചു.




