KOYILANDY DIARY

The Perfect News Portal

നിപ മൊബൈല്‍ ആപ് റെഡി

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച്‌ കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നിപ ഹെല്‍പ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്.

യു എല്‍ സൈബര്‍ പാര്‍ക്കിലെ ക്യൂ – കോപ്പി കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ആപ് വികസിപ്പിച്ചത്. മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് വെക്കുന്ന നമ്ബറിന്‍റെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. കോഴിക്കോട് മാത്രമാണ് ഇപ്പോള്‍ ലോഞ്ച് ചെയ്യുക.

നിപ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

Advertisements

*.ആരോഗ്യവകുപ്പിന്‍റെ 7592808182 നമ്ബര്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യുക

* പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ നിപ ഹെല്‍പ്പ് ആപ് (nipah help app) ഇന്‍സ്റ്റാള്‍ ചെയ്യുക

* NipahApp.Qkoppy.com എന്ന ലിങ്കിലൂടേയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം

* നിപ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0495 – 2376063 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറിലും ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *