പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: 2018 മെയ് 24 ലോക സിക്രീസോഫ്രീനിയ ദിനത്തോടനുബന്ധിച്ച് തണല്‍ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച്, ഇഖ്റ ഹോസ്പിറ്റല്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ്, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്റര്‍, ഐ.എം.എ വുമണ്‍സ് വിംഗ്, കോഴിക്കോട്, ഐ.എം.എ കേരള സ്റ്റേറ്റ് കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രിക് റിഹാബിലിറ്റേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഐ.എം.എ ഹാളില്‍ പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഡോ. എ.കെ. അബ്ദുള്‍ ഖാദര്‍ (സെക്രട്ടറി, തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്) അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് മാനസിക രോഗികള്‍ക്കും ബന്ധുക്കള്‍ക്കും രോഗങ്ങളെ കുറിച്ചും അവകാശപ്പെട്ട ആനുകൂല്യങ്ങളെ കുറിച്ചും അറിയാന്‍ പ്രസിദ്ധീകരിച്ച കൈപുസ്തകം ഡോ.കെ.എന്‍. ബാലകൃഷ്ണന്‍ (പ്രസിഡന്റ്, കോഴിക്കോട് സൈക്യാട്രി ഗില്‍ഡ് ) കെ.എന്‍. കമലാസനന് (സെക്രട്ടറി, സ്വാന്തനം മാനസിക പുനരധിവാസകേന്ദ്രം) നല്‍കി പ്രകാശനം ചെയ്തു. ഡോ.കെ. മൊയ്തു, ഡോ.പി.സി.
അന്‍വര്‍, ഡോ.റോയ് വിജയന്‍, ഡോ. മിനിവാര്യര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഡോ.പി.എന്‍. സുരേഷ് കുമാര്‍, ഡോ.സൊഹേബരാജ്, ഡോ. അരുണ്‍ ഗോപാലകൃഷ്ണന്‍, ഡോ.വര്‍ഷ വിദ്യാധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ളാസെടുത്തു. ഡോ.ആര്‍. രാകേഷ് (ഐ.എം.എ ജൂനിയര്‍ വൈസ് പ്രസിഡന്റ്) സ്വാഗതവും അമൃത്കുമാര്‍ നന്ദിയും പറഞ്ഞു.

