നിപാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജനും , നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്.
രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണെന്നാണ് സൂചന. രാജന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹങ്ങള്‍ ആശുപത്രിവളപ്പില്‍ സംസ്കരിക്കും..

