സിപിഎം അംഗത്തിന്റെ വീടിന് നേരെയുള്ള ആക്രമണം: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

നേമം: സിപിഎം നേമം ലോക്കല്‍ കമ്മിറ്റി അംഗം എസ്.ഷാജിയുടെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. പാപ്പനംകോട് സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
നേമം സിഐ പ്രദീപ് അവധിയിലായതിനാല്‍ കണ്‍ട്രോള്‍ റൂം സി.ഐ അരുണ്‍ രാഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്ച രാത്രി 10 ന് ഷാജി താമസിക്കുന്ന സത്യന്‍ നഗറിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ആദ്യം കല്ലെറിയുകയും അതിന് ശേഷം കോണ്‍ക്രീറ്റ് സ്ലാബിന്റെ കഷണം എറിഞ്ഞ് ജനാല തകര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ ഷാജിയെ കൂടാതെ ഷാജിയുടെ അച്ഛന്‍, ഭാര്യ, മകള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

മുന്‍ എംഎല്‍എ ശിവന്‍കുട്ടി , കൗണ്‍സിലര്‍ എ.വിജയന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊതുപ്രവര്‍ത്തിന്റെ ഭാഗമായി പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട ചിലര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണം എന്ന് ഷാജി പറഞ്ഞു.

