ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്‍റെ വിഘടന രാഷ്ട്രീയം തള്ളുകയായിരുന്നു: മന്ത്രി നിര്‍മ്മല സീതാരാമന്‍

ബംഗളുരു: കര്‍ണാടകയിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ കര്‍ണാടക ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്‍റെ വിഘടന രാഷ്ട്രീയം തള്ളുകയായിരുന്നുവെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍.
വിഷലിപ്തമായ കോണ്‍ഗ്രസിന്‍റെ മോശം ഭരണത്തെയും വിഘടന രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളി. പാര്‍ട്ടിയ്ക്ക് ഇത് ചരിത്ര നിമിഷമാണ്. മോദിയുടെ വികസന അജണ്ടയുടെ അംഗീകാരമാണ് ഈ വിജയമെന്നും നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. ചിലര്‍ പ്രധാനമന്ത്രിയാകാന്‍ സ്വപ്നം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ പേര് പറയാതെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.

ബിജെപി ജനങ്ങളുടെ പാര്‍ട്ടിയാണെന്നതാണ് വിജയ രഹസ്യമെന്ന് ബിജെപിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 224 മണ്ഡലങ്ങളില്‍ 222 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 100 ഓളം സീറ്റുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്.

