ഇരു വൃക്കകളും തകരാറിലായ അക്ഷയ്ക്ക് കൈത്താങ്ങുമായി ടെക്യു

കൊച്ചി: ഡയാലിസിസ് സെന്ററില്‍ നിന്നും ദിവസവും പരീക്ഷാ ഹാളിലേയ്ക്ക് ഓടിക്കൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 73 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ അക്ഷയ് മനോജിന്റെ വരും വര്‍ഷത്തെ പഠനോപകരണ ചിലവ് ടെക്നോളജി റീട്ടെയില്‍ ശൃംഖലയായ ടെക്യു ഏറ്റെടുത്തു. കൊച്ചി മറൈന്‍്രൈഡവില്‍ നടന്ന ടെക്യൂ ഷോറൂമുകളുടെ ഉദ്ഘാടന പരുപാടികളോടനുബന്ധിച്ച ചടങ്ങിലാണ് ഈ സഹായം പ്രഖ്യാപിച്ചത്.
അക്ഷയ് മനോജിന് എജ്യുക്കേഷന്‍ ടാബ് നല്കി എം.എല്‍.എ ഹൈബി ഈഡന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ അക്ഷയ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ റീജനല്‍ സെന്ററില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിനു വിധേയനായി വിശ്രമിക്കാന്‍ പോലും നില്കാതെയാണ് പരീക്ഷയോട് പോരാടിയത്. ഇതോടൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ത്ഥമാക്കിയ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ 27 ഗവ. ഹൈസ്കൂളുകളിലെ 44 വിദ്യാര്‍ത്ഥികളെ എജ്യുക്കേഷന്‍ ടാബ് നല്കി ആദരിച്ചു.

‘നൂതന സാങ്കേതിക ഉപകരണങ്ങള്‍ എല്ലാവരിലേയ്ക്കും എത്തികുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ടെക്യു വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വിപൂലീകരിയ്ക്കും’ എന്ന് ടെക്യു മാനേജിങ്ങ് ഡയറക്ടര്‍ ഷൗകത്ത് അലി പറഞ്ഞു. ടെക്യു ചെയര്മാന് യാസീര്‍ അറഫത്, ഡയറക്ടര്‍മാരായ അന്‍വര്‍ കെ.എം, ഷറഫുദ്ദീന് എന്നിവര്‍ സന്നിഹിതരായി.

