ചെങ്ങോട്ടുകാവ് ഫെസ്റ്റില്‍ സാക്ഷരം സാഭിമാനം പരിപാടി മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സൈമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചെങ്ങോട്ടുകാവ് ഫെസ്റ്റിന് മാറ്റ് കൂട്ടി ഗ്രാമത്തിന്റെ സുസ്ഥിരവികസനത്തെ ആസ്പദമാക്കിയുള്ള ‘നമ്മുടെ ഗ്രാമം നല്ല ഗ്രാമം’ സംവാദം പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് ഡോ എ.എം.റഹ്മാന് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സാദരം സാഭിമാനം മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടിയുടെ സ്വന്തം കഥാകൃത്ത് യു.എ.ഖാദര്‍, മുന്‍ എം.എല്‍.എ.മാരായ ഇ.നാരായണന് നായര്‍, പി.വിശ്വന്, കവി മേലൂര്‍ വാസുദേവന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കന്മന ശ്രീധരന് എന്നിവരെ ചെങ്ങോട്ടുകാവിലെ പൗരാവലിക്ക് വേണ്ടി മന്ത്രി ടി.പി.രാമകൃഷ്ണന് ആദരിച്ചു. കെ.ദാസന് എം.എല്‍എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്, പി.ചാത്തപ്പന്,രമേ ശന് കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സുസ്മിത സുരേഷിന്റെ ഗസലും സൈമ അവതരിപ്പിച്ച നാടകം ‘അശ്വത്ഥമാവ്’ എന്നിവ നടന്നു.ഇന്ന് ഫെസ്റ്റ് സമാപന ദിവസം അരങ്ങ് കൊയിലാണ്ടിയുടെ നാട്ടുണര്‍വ്വ്, കലാമണ്ഡലം മായാ ജയേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം’മോഹനം ചിലപ്പതികാരം’, തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവതരിപ്പിക്കുന്ന നാടകം ‘എലിപ്പെട്ടി’ എന്നിവ നടക്കും. സമാപന സമ്മേളനം ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
