KOYILANDY DIARY.COM

The Perfect News Portal

വൈഫൈ സേവനം സൗജന്യമായി നല്‍കി ഐടി വകുപ്പ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് വൈഫൈ സംവിധാനമായ കെ ഫൈ എല്ലാവര്‍ക്കും ലഭ്യമാക്കി ഐടി വകുപ്പ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വിപണന പ്രദര്‍ശന മേളയിലാണ് സംസ്ഥാന ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പിന്റെ പവലിയന്‍ ഐടി മേഖലയുടെ കുതിപ്പുമായി ജനശ്രദ്ധയാകര്‍ഷിക്കുന്നത്. വൈഫൈ സൗകര്യം മേള കാണാനെത്തുന്നവര്‍ക്ക് ഉപയോഗിക്കാം. കൂടാതെ പവലിയനില്‍ കെ ഫൈയുടെ ഒരു ഹെല്‍പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍, ചൈല്‍ഡ് എന്റോള്‍്‌മെന്റ് എിവയ്ക്കും മേളയില്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന എംകേരളം മൊബൈല്‍ ആപ്ലിക്കേഷന്‍ മേളയില്‍ എത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. അക്ഷയ കേന്ദ്രത്തില്‍ ലഭിക്കുന്ന സര്‍വിസുകള്‍ ലഭ്യമാക്കുന്നതിന് കൗണ്ടറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കുന്നതിനും നിലവില്‍ നല്‍കിയ അപേക്ഷയുടെ സ്റ്റാറ്റസ് അറിയുതിനും സൗകര്യമുണ്ട്.

ആധാര്‍ അനുബന്ധ സേവനങ്ങള്‍ക്കായി വരുന്നവര്‍ തിരിച്ചറിയല്‍ രേഖ, മേല്‍ വിലാസം തെളിയിക്കുന്ന രേഖ എന്നിവ കരുതണമെന്ന് ഐടി വകുപ്പ് അറിയിച്ചു. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിനായി കുട്ടിയുടെ കൂടെ വരുന്ന രക്ഷിതാവിന്റെ (മാതാവ്/പിതാവ്) കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും എത്തിക്കണം. മേളയുടെ സമാപന ദിവസമായ മെയ് 16 വരെ പ്രദര്‍ശനനഗരിയില്‍ ഒരുക്കിയ ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പിന്റെ പവലിയനില്‍ സര്‍വിസുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമായിരിക്കുമെന്ന് ഐടി വകുപ്പ് അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *