KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൂട്ടം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി, താലൂക്കിലെ തിരഞ്ഞെടുത്ത രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക്  സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. എസ്.പി.എച്ച്. ഷിഹാബുദ്ദീന്‍ അധ്യക്ഷനായി.

നഗരസഭാധ്യക്ഷന്‍ അഡ്വ;  കെ.സത്യന്‍  മുഖ്യാതിഥിയായി. മാങ്ങോട്ടില്‍ സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, എം. നാരായണന്‍, സത്യന്‍ മാടഞ്ചേരി, വായനാരി വിനോദ്, രാജേഷ് കീഴരിയൂര്‍, പ്രേംഭാസിന്‍, എസ്. സത്യചന്ദ്രന്‍, കെ.എം. രാജീവന്‍, അഹമ്മദ് മൂടാടി, ഷാഹുല്‍ ബേപ്പൂര്‍, എ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *