ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എ. വിജയകുമാറിന്റെ പത്രിക തള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു എ. വിജയകുമാറിന്റെ പത്രിക തള്ളി.
സൂക്ഷ്മ പരിശോധനയില്‍ പത്രികയില്‍ തിരുത്തല്‍ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രിക തള്ളിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന്റെ അപരനായിരുന്നു എ. വിജയകുമാര്‍. 25 പേരാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചത്.

