ഹയർ സെക്കണ്ടറി ഫലം: ചരിത്ര വിജയവുമായി ജി.വി എച്ച് എസ് എസ് കൊയിലാണ്ടി
കൊയിലാണ്ടി: ഹയർ സെക്കണ്ടറി ഫലം പുറത്ത് വന്നപ്പോൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് മികച്ച പരീക്ഷഫലം ആണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്റെത് 60 കുട്ടികൾ മാത്രമുള്ള സയൻസ് ബാച്ചിൽ 22 എപ്ലസും, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ 2 വീതവും എ പ്ലസ് ലഭിച്ച സ്കളിന് ആകെ 26 ഫുൾ എപ്ലസ് ലഭിച്ചു. സയൻസ് ബാച്ചിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾ ജയിക്കുകയും മുന്ന് വിദ്യാർത്ഥികൾ മുഴുവൻ മാർക്കും കരസ്ഥമാക്കിയിട്ടുള്ള സ്കൂളിന്റെ വിജയശതമാനം 96 ആണ്.
അക്കാദമി കേതര രംഗത്തും സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ സ്കൂളാണ് കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കണ്ടറി. തുടർച്ചയായി 14 വർഷം ചെണ്ടമേളത്തിൽ സംസ്ഥാന തലത്തിൽ മികവ് നേടുന്ന ടീം ഈ സ്കൂളിന്റെതാണ്. ശാസ്ത്ര, ഗണിത ശാസ്ത്രമേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ പOന ഭേരി എന്ന വിജയോത്സവ പരിപാടി മികച്ച രീതിയിൽ പി-ടി.എ സഹായത്തോടു കൂടി നടപ്പിലാക്കിയതിന്റെ ഫലം കൂടിയാണ് ഈ വിജയമെന്ന് പ്രിൻസിപ്പൽ പി.വൽസല അഭിപ്രായപ്പെട്ടു.

