KOYILANDY DIARY.COM

The Perfect News Portal

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ 83. 75% ശതമാനമാണ് വിജയം. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. 180 പേര്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി.

കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കുറവ് പത്തനംതിട്ടയിലും (77.1 ശതമാനം). സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. മേയ് 16 വരെ ഇംപ്രൂവ്‍മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മേയ് അവസാനം പ്രഖ്യാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *