കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു
ആലപ്പുഴ: കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേശീയപാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. ആലപ്പുഴ രജിസ്‌ട്രേഷനുള്ള ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിന്റെ നമ്ബര്‍ കെഎല്‍ 04 വി 2742.
തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന ബസ് കാറിനെ മറികടന്നു വരവേ ബൈക്ക് ബസിനടിയില്‍ പെടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.




