KOYILANDY DIARY.COM

The Perfect News Portal

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഷാഹിദ് ഹസനിക്ക് പൗരസ്വീകരണം നൽകി

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഷാഹിദ് ഹസനിക്ക് പൗരസ്വീകരണം നൽകുന്നു

കൊയിലാണ്ടി: സിവിൽ സർവീസ്പരീക്ഷയിൽ തിരുവള്ളൂർ സ്വദേശി ശാഹിദിന്റെ വിജയം കേരളത്തിലെ മതപാഠശാലകൾ പ്രതീക്ഷയുടെ വെളിച്ചം പകർന്നു നൽകുന്നു എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഷാഹിദ് ഹസനിക്ക് അദ്ദേഹം പഠിച്ച കാപ്പാട് ഐനുൽ ഹുദാ ക്യാമ്പസിൽ നൽകിയ പൗരസ്വീകരണത്തിൽ ഉപഹാരം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപാഠശാലകളിൽ നിന്ന് ആസുരതകളുടെ വാർത്തകൾ മാത്രം മീഡിയകളിലൂടെ കേൾക്കുന്ന ഇന്നത്തെ കാലത്ത് പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു ജനതക്ക്, സമൂഹത്തിന് ദിശാസൂചികയാണ് ഷാഹിദിന്റെ വിജയമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ എം പി അധ്യക്ഷത വഹിച്ചു.
അൽഹുദ ജനറൽ സെക്രട്ടറി പി കെ കെ ബാവ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, എൻ സുബ്രമണ്യൻ, അഡ്വ. ബിനീഷ് ബാബു, സി പി കുഞ്ഞമ്മദ്, റഫീഖ് സക്കരിയ ഫൈസി, സത്യനാഥൻ മാടഞ്ചേരി, എം അഹമ്മദ് കോയ ഹാജി, ടി എം അഹമ്മദ് കോയ, എം സി മുഹമ്മദ് കോയ മാസ്റ്റർ, എ പി പി തങ്ങൾ, കോയ കാപ്പാട്, അബ്ദുറഹ്മാൻ ഹാജി, എം പി മൊയ്‌തീൻ കോയ, അഷ്‌റഫ് കോട്ടക്കൽ, ടി ടി ബഷീർ, ലത്തീഫ് ഹുദവി, ജാഫർ ഹൈത്തമി സംസാരിച്ചു. സമദ് പൂക്കാട് സ്വാഗതവും റഷീദ് റഹ്മാനി നന്ദിയും പറഞ്ഞു. ഷാഹിദിനെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര തിരുവങ്ങൂരിൽ നിന്നാരംഭിച്ച് സമ്മേളന നഗരിയായ അൽഹുദ ക്യാമ്പസിൽ സമാപിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *