ആവേശമായി കുട്ടിക്കളി ആട്ടം

കൊയിലാണ്ടി: ദാമു കാഞ്ഞിലശ്ശേരി നഗരിയിൽ ചേട്ടന്മാരും ചേച്ചിമാരും കളി ആട്ട മഹോത്സവം തിമിർത്താടി ക്കൊണ്ടിരിക്കെ കുഞ്ഞനുജന്മാരുടേയും അനിയ ത്തിമാരുടേയും കുട്ടിക്കളി ആട്ടം ശൈശവത്തിന്റെ നിഷ്‌കളങ്കതയുടെ ഹൃദ്യത യിൽ കാഴ്ചക്കാർക്ക് നവ്യാനുഭവമായി അഞ്ചുവയസ്സിനും എട്ടുവയസ്സിനുംമധ്യേ പ്രായമുള്ള നൂറോളം കുഞ്ഞുങ്ങളാണ് കുട്ടിക്കളിആട്ട വേദിയെ കീഴടക്കിയത്. അവരുടെ ശേഷികളും ക്ഷമതയും സവിശേഷ കഴിവുകളും തിയേറ്ററിന്റെ വിവിധങ്ങളായ സാധ്യതകൾ ഉപയോഗിച്ച് വികസിപ്പിക്കാനും പരിപോഷിപ്പി ക്കാനും ഉതകുന്ന തരത്തിലാണ് കളിആട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ദിവസം കുഞ്ഞുങ്ങൾ കളിആട്ടപ്പന്തലിൽ കളി ചിരി തമാശകളും നാടക പാഠങ്ങളും അറിഞ്ഞ് ആസ്വദിച്ചുകൊണ്ട് കളി ആട്ടപ്പന്തലിൽ ഉണ്ടാകും. അമ്മമാരുടെ സഹകരണവും ആവേശവും കുട്ടിക്കളി ആട്ടത്തിന് നൽകുന്ന പിന്തുണ വലുതാണ്.
ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയനായ ആർക്കിടെക്ട് ആർ. കെ. രമേശ് കളി ആട്ടപ്പന്തലിൽ കുട്ടി കളുമായി സംവിദിച്ച് സല്ലാപം പരിപാടിയിൽ വാസ്തുവി ദ്യയുടെ വിവിധ വശങ്ങൾ സല്ലാപത്തിലൂടെ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പഴയതും പുതിയതുമായ വാസ്തുവിദ്യയുടെ പ്രത്യേകതകളും വസ്തുതകളും അദ്ദേഹം കുട്ടികളോട് പങ്കുവെച്ചു. വാസ്തുവിദ്യ ശില്പത്തോളം തന്നെ ഉയർന്ന കലാരൂപമാണെന്ന് വാസ്തുവിദ്യാ വിശാരദന്മാരുടെ സൃഷ്ടികൾ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളുടെ സാർത്ഥകമായ ചോദ്യങ്ങളോട് അർത്ഥപൂർണ്ണമായി പ്രതികരിച്ചശേഷമാണ്

അദ്ദേഹം കളി ആട്ടപ്പന്തലിനോട് വിടപറഞ്ഞത്. ഇന്ന് കേമ്പിൽ പങ്കെടുക്കുന്ന 240 കുട്ടികൾ സമീപപ്രദേശെത്ത 12 റസിഡന്റ്‌സ് അസോസിയേഷനുകൾ ഒരുക്കുന്ന ആതിഥ്യ പന്തലിലെത്തും. തദ്ദേശീയരായ കൂട്ടുകാരുമൊത്ത് അവർ സ്‌നേഹം പങ്കിട്ടും കളികളിലേർപ്പെട്ടും കളി ആട്ടപ്പന്തലൊരുക്കും. ന്ഷ്ടം വന്നുകൊണ്ടിരിക്കുന്ന നാടിന്റെ നന്മയും സ്‌നേഹ ബന്ധങ്ങളും കളിമുറ്റങ്ങളിൽ കൂടി പുനർജനിക്കുമെന്ന് കലാലയം പ്രതീക്ഷിക്കുന്നു.

