ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി

ജനീവ: ലോകത്തെ ഏറ്റവും മോശമായ രീതിയില്‍ പരിസരമലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. മുംബൈക്ക് നാലാം സ്ഥാനമുണ്ട്. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യ ചൈനയെ മാതൃകയാക്കണമെന്നും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി, വാരണാസി, പാട്ന തുടങ്ങി 4,300 നഗങ്ങള്‍ അത്യധികം മലിനീകരിക്കപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ സര്‍വേ പറയുന്നു. ചൈനയിലെ സിങ്ടായ്, ഷിജിയാസുവാങ് തുടങ്ങിയ സ്ഥങ്ങളെല്ലാം നാലഞ്ച് വര്‍ഷം മുമ്ബ് വളരെ മലിനീകരിക്കപ്പെട്ട നഗരങ്ങളായിരുന്നു. എന്നാല്‍ ചൈന പിന്നീട് മലിനീകരണം വലിയ തോതില്‍ നിയന്ത്രിച്ചു.

സര്‍ക്കാര്‍ തലത്തില്‍ മലിനീകരണത്തിനെതിരെ യുദ്ധം തന്നെ പ്രഖ്യാപിച്ചു. അതേനീക്കം ഇന്ത്യയിലും ഉണ്ടാവുകയാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ അധികൃതര്‍ അറിയിച്ചു.

ഭൂമിയിെല 10ല്‍ ഒമ്ബതു പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. ഇതു മൂലം ഏഴ് മില്യണ്‍ ജനങ്ങള്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നു. ഹൃേദ്രാഗം, സ്ട്രോക്ക്, ശ്വാസകോശ കാന്‍സര്‍ എന്നീ രോഗങ്ങളില്‍ കാല്‍ഭാഗവും വായുമലിനീകരണം കൊണ്ടുണ്ടാകുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

