KOYILANDY DIARY

The Perfect News Portal

ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം; ഇന്ത്യ വീണ്ടും ഉയരങ്ങളില്‍

ബെംഗളുരു:  ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പായ ആസ്‌ട്രോസാറ്റ്  വിക്ഷേപണം വിജയം.രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്‌ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്.ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍ എന്നിവയ്ക്കൊപ്പംസ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി. അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താന്‍ ശേഷിയുള്ള ബഹിരാകാശ ടെലസ്‌കോപ്പാണ് അസ്‌ട്രോസാറ്റ്.ഇന്തൊനീഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങള്‍ വീതവും യു.എസിന്റെ നാല് നാനോ ഉപഗ്രഹവുമാണ് ആസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്.