സാക്ഷരതാ മിഷൻ “അക്ഷരസാഗരം” ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; സാക്ഷരതാ മിഷൻ അക്ഷരസാഗരം ക്ലാസ് സംഘടിപ്പിച്ചു. പന്തലായനി ജി.എം.ൽെ.പി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് കോ-ഓഡിനേറ്റർ അജിത്ത് പദ്ധതി വിശദീകരണം നടത്തി. ദിവ്യ ചിണ്ടൻ, റഹ്മത്ത് കം.ടി.വി, സ്മിത എം.പി, ബുഷ്‌റ കുന്നോത്ത്, സുമ കെ.ടി എന്നിവർ സംസാരിച്ചു. കൗൺസിലർ സി.കെ സലീന സ്വാഗതവും, പ്രേരക് യമുന പി.കെ നന്ദിയും പറഞ്ഞു.

