കീഴരിയൂരിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതി

കൊയിലാണ്ടി: റെയ്ഡുഡുകൾ തുടരുന്നുണ്ടെങ്കിലും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതികൾ ഉയരുന്നു. കീഴരിയൂരിലെ ആച്ചേരിതോടിന്റെ ഭാഗ, മാവിൻ ചുവട്, കോഴിത്തുമ്മൽ ഭാഗങ്ങളിലാണ് വ്യാജ വാറ്റ് തകൃതിയായി നടക്കുന്നത്.
കഴിഞ്ഞ ദിവസം 250 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് പാർട്ടി കണ്ടെത്തി നശിപ്പിച്ചിരുന്നു. ദേശീയ പാതയിൽ വ്യാപകമായിരിക്കുന്ന കരിമ്പ് ജ്യൂസിന്റ കരിമ്പിൻ ചണ്ടിയും, കശുമാങ്ങയും ഉപയോഗിച്ചുള്ള സ്പെഷൽ ഐറ്റം ഇറങ്ങിയതായാണ് പറയുന്നത്. ഇതിന് വൻ ഡിമാന്റാണ് വിപണിയിൽ.

വിവാഹ വീടുകളിലേക്ക് ആവശ്യമുള്ള ചാരായവും ഓർഡർ അനുസരിച്ച് തയ്യാർ ചെയ്ത് കൊടുക്കുന്ന വിഭാഗവും വ്യാപകമായിട്ടുണ്ട്. മറ്റ് ജോലി ഉള്ളവരാണ് ഈ ഓർഡറുകൾ സ്വീകരിച്ച് സാധനം തയ്യാറാക്കി നൽകുന്നത്. കീഴരിയൂരിന്റെ ഭൂമിശാസ്ത്ര പരമായ ഘടന പ്രകാരം എക്സൈസ് സംഘത്തിന്റെയ്ഡ് നടത്താൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

മലമുകളിൽ വെച്ച് വാറ്റുന്നത്. റെയ്ഡ്ഡ് നടത്താൻ മലയുടെ താഴെ എത്തുമ്പോഴെക്കും വാറ്റുകാർക്ക് വിവരം ലഭിച്ചിരിക്കും. കീഴരിയുർ ജില്ലയിലെ ഏറ്റവും വലിയ വ്യാജ വാറ്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപകമായ ആരോപണമുയർന്നിട്ടും വ്യാറ്റവാറ്റ് വിമുക്തമാക്കാൻ സാധിക്കാത്തതിൽ ഒരു വിഭാഗം നാട്ടുകാരിൽ അമർഷമുയരുന്നുണ്ട്.

