KOYILANDY DIARY.COM

The Perfect News Portal

ജസ്നയുടെ തിരോധാനം: വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച്‌ മനുഷ്യച്ചങ്ങല

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ജസ്നയുടെ തിരോധാനം. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച്‌ മനുഷ്യച്ചങ്ങല തീര്‍ത്തു.എസ്‌എഫ്‌ഐ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ. മാര്‍ച്ച്‌ 22ന് രാവിലെ 10 മണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് പോകാനായി മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെക്കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. ജസ്‌നയെ കാണാതായി 26 ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സഹപാഠിയുടെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം തൃപ്തകരമല്ലാത്തതില്‍ പ്രതിഷേധിച്ച്‌, എസ്‌എഫ്‌ഐ നേതൃത്വത്തില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ത്ഥികള്‍ പാതയോരത്ത് പ്രതിഷേധകോട്ട തീര്‍ത്തു.

Advertisements

പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ജസ്റ്റിസ് ഫോര്‍ ജസ്‌ന എന്ന ബാനറില്‍ പ്രതീകാത്മകമായി ഒപ്പുവച്ചു. ഇതിനൊപ്പം വിദ്യാര്‍ത്ഥികളുടെ ഒപ്പുകള്‍ ശേഖരിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി അയക്കുകയും ചെയ്തു. അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകസംഘം ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നുണ്ടെങ്കിലും ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങളുമായി യാതൊരു ഇടപെടലുമില്ലാത്ത ഒരാളുടെ തിരോധാനം ആയതിനാല്‍ അത് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് തടസമായിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാര്‍ഡ് പോലും ജസ്‌ന ഉപയോഗിക്കാറില്ല. അടുത്ത കൂട്ടികാരികളില്‍ മാത്രം സൗഹൃദം ഒതുക്കി നിര്‍ത്തിയ ജസ്‌ന അമ്മയുടെ മരണത്തിന് ശേഷം വളരെ മാനസിക പ്രയാസങ്ങളിലായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *