KOYILANDY DIARY.COM

The Perfect News Portal

ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചന

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെ പൊലീസ് ഉരുട്ടിക്കൊലപ്പെടുത്തിയതെന്ന് സൂചന. ശ്രീജിത്തിന്റെ രണ്ട് തുടകളിലും ഗുരുതരമായ വിധത്തില്‍ ക്ഷതമേറ്റത് പൊലീസുകാര്‍ ക്രൂരമായി രീതിയില്‍ ഉരുട്ടല്‍ നടത്തിയതിനെ തുടര്‍ന്നാണെന്നാണ് പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശ്രീജിത്തിന് നേര്‍ക്ക് പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരങ്ങളുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിനെ ക്രൂരമായ രീതിയില്‍ ഉരുട്ടി മര്‍ദ്ദിച്ചെന്ന സൂചനയാണ് തുടകളിലെ ഗുരുതര പരുക്കുകള്‍ സൂചിപ്പിക്കുന്നത്.

ലാത്തിപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച്‌ ഉരുട്ടല്‍ നടത്തിയതിനെ തുര്‍ന്നാണ് ഇരുതുടകളിലും സമാനമായ രീതിയിലുള്ള ക്ഷതങ്ങള്‍ക്ക് കാരണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ശ്രീജിത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം, ശ്രീജിത്ത് മരിച്ചത് കസ്റ്റഡിയിലുള്ള പീഡനത്തെ തുടര്‍ന്നാണെന്ന നിഗമനത്തില്‍ ഇതിനകം എത്തിക്കഴിഞ്ഞു.

അതേസമയം, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രത്യേകടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ മൂന്ന് പൊലീസുകാരും വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് സംബന്ധിച്ച്‌ വൈരുദ്ധ്യമുള്ള മൊഴികളാണ് അന്വേഷണ സംഘത്തിന് നല്‍കുന്നത്. വീട്ടില്‍ നിന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടൈഗര്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നുവെന്നാണ് സ്‌റ്റേഷനിലെ പൊലീസിന്റെ നിലപാട്.

Advertisements

എന്നാല്‍ തങ്ങള്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്ന് ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ടൈഗര്‍ ഫോഴ്‌സ് സംഘത്തിന്റെ മൊഴി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ സിഐയും വരാപ്പുഴ എസ്‌ഐയും അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയും എസ്പിയുടെ സ്‌ക്വാഡിലുള്ള മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ ഏഴുപെരെയും ആലുവ പൊലീസ് ക്ലബില്‍ വച്ച്‌, കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അേേന്വഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്.

അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ പ്രത്യേക ടൈഗര്‍ ഫോഴ്‌സ് സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും അടക്കമുള്ള ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്. ഈ മൊഴി ടൈഗര്‍ ഫോഴ്‌സ് സംഘത്തിന് കുരുക്കായിട്ടുണ്ട്. എന്നാല്‍ ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ വച്ച്‌ ഉരുട്ടല്‍ അടക്കമുള്ള ക്രൂരമര്‍ദ്ദനത്തിന് വിധേയനാകേണ്ടിവന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ള പൊലീസുകാരെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ച്‌ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.

പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇവരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും സംഘം പരിശോധിക്കും. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം കുളമ്ബുകണ്ടം ചി​ട്ടി​ത്ത​റ വീ​ട്ടി​ല്‍ വാ​സു​ദേ​വ​ന്‍ (54) വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കിയിരുന്നു. ​മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ വാ​സു​ദേ​വന്റെ അ​നു​ജ​ന്‍ ദി​വാ​ക​ര​നും സ​മീ​പ​വാ​സി​യാ​യ സു​മേ​ഷ് എ​ന്ന യു​വാ​വു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച്‌ ചോ​ദി​ക്കാ​നാ​യി വാ​സു​ദേ​വ​നും ദി​വാ​ക​ര​നും വാ​സു​ദേ​വ​ന്‍റെ മ​ക​ന്‍ വി​നീ​ഷും കൂ​ടി സു​മേ​ഷി​ന്‍റെ വീ​ട്ടി​ല്‍ ചെ​ന്നു. ഈ ​സ​മ​യ​ത്ത് ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ര്‍​ന്നു ന​ട​ന്ന അ​ടി​പി​ടി​യി​ല്‍ സു​മേ​ഷി​ന്റെ കൈ​യ്ക്ക് പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​യോ​ടെ സു​മേ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് വാ​സു​ദേ​വന്റെ വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ സീ​ത​യേ​യും മ​ക്ക​ളെ​യും അ​ക്ര​മി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പൊലീസ് പറഞ്ഞിരുന്നു. അ​ക്ര​മി​ക​ള്‍ പോ​യ​ശേ​ഷം വി​നീ​ഷും സീ​ത​യും ചേ​ര്‍​ന്ന് വ​രാ​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍​പോ​യ സ​മ​യ​ത്താ​ണ് വാ​സു​ദേ​വ​ന്‍ വീ​ടി​ന​ക​ത്തെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ഈ ​കേ​സി​ലാ​ണ് ശ്രീ​ജി​ത്തി​നെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *