വിഷുനാളിലെ പണ്ടാട്ടി ആഘോഷം

കൊയിലാണ്ടി: ആർപ്പുവിളിയുടെ അകമ്പടിയോടെ ശിവപാർവതിമാർ വേഷപ്രച്ചന്നരായി വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിച്ചു അനുഗ്രഹം ചൊരിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ വീടുകളിലാണ് ശിവ പാർവതിമാർ വേഷപ്രഛന്നരായി എത്തിയത്.
നിരവധി വർഷങ്ങളായി ആചരിച്ചു വരുന്ന അനുഷ്ഠാന ചടങ്ങായ പണ്ടാട്ടി വരവിനെ വരവേൽക്കാൻ ആർപ്പുവിളിയുമായി കുട്ടികൾ മുതൽ മുതിർന്നവർ വരെ എത്തി. വീടുകളിൽ എത്തുമ്പോൾ പടക്കം പൊട്ടിച്ചും, നിലവിളക്കും, വെള്ളരിയും, നാളികേരവും പുൽപ്പായയും വിരിച്ചാണ് വീട്ടുകാർ സ്വീകരിച്ചത്.

വർഷങ്ങളായി നടന്നു വരുന്ന ആഘോഷം വീക്ഷിക്കാൻ നിരവധി പേർ എത്തിയിരുന്നു. കുന്നക്കണ്ടി ബാലൻ, ഗോപാലൻ പി.കെ., ടി.പി.രാഘവൻ, പുതിയ പറമ്പത്ത് ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിവപാർവ്വതിമാരുടെ വേഷം അണിയിച്ചൊരുക്കിയത്.

തെക്കെ തലക്കൽ രാജൻ, പുതിയ പറമ്പത്ത് ബിജു എന്നിവർ ശിവപാർവ്വതിമാരായി. പണ്ടാരമായി പന്നിയൻ കണ്ടി സജീഷുമാണ് വേഷധാരികളായത്. വടക്കൻ കേരളത്തിലെ പത്മശാലിയ തെരുവുകളിലാണ് പണ്ടാട്ടി ആഘോ ഷിക്കുന്നത്.അഥവായോഗി പുറപ്പാട്, ചപ്പ കെട്ട് എന്ന പേരിലും ഈ ആഘോഷം അരങ്ങേറുന്നത്.

