KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ അഗ്നിശമന സേനാ ദിനം ആചരിച്ചു

കൊയിലാണ്ടി: അഗ്നിശമന സേനാ ദിനമായ ഏപ്രിൽ 14ന് കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. 1944ൽ ഏപ്രിൽ 14ന് മുംബൈ തുറമുഖത്ത് ഒരു കപ്പലിലുണ്ടായ തീപിടുത്തത്തിൽ രക്തസാക്ഷിത്വം വരിച്ച 66 സേനാംഗങ്ങളുടെ ഓർമ്മ് പുതുക്കുന്നതിന് വേണ്ടിയാണ് ഏപ്രിൽ 14ന് രാജ്യത്ത് ദിനാചരണം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ. കെ. ദാസൻ നിര്വ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ഡെമോൺസ്‌ട്രേഷൻ, ലഘുലേഖ വിതരണം, പൊതുജന സമ്പർക്ക പരിപാടി, വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ അഗ്നി സുരക്ഷാ പരിശോധനകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സസുരേന്ദ്രൻ, കെ. ടി. രാജീവൻ (ലീഡിംഗ് ഫയർമാൻ), കെ. സതീശൻ (അസി. സ്റ്റേഷൻ ഓഫീസർ), രാജീവൻ (സ്റ്റീൽ ഇന്ത്യ) തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ സ്വാഗതവും പി. ബിനീഷ് നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *