KOYILANDY DIARY.COM

The Perfect News Portal

13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവു ശിക്ഷ

ദുബൈ:  13കാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവു ശിക്ഷ. പ്രതിയെ കയ്യോടെ പിടികൂടിയത് പെണ്‍കുട്ടിയുടെ മാതാവ് . പ്രായപൂര്‍ത്തിയാകാത്ത ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ഇ-മെയില്‍ അക്കൗണ്ടിലേക്കാണ് 27 കാരനായ ഇന്ത്യക്കാരന്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചത്. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്ബോള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ട യുവാവിനെ മൂന്നുമാസം തടവിന് ശിക്ഷിച്ചു.

2017 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.

മകളുടെ ഇ-മെയില്‍ അക്കൗണ്ടില്‍ സുപരിചിതനായ വ്യക്തി അയച്ച അശ്ലീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. തങ്ങളുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് അമ്മയെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ മകള്‍ക്ക് അയച്ചതായി കണ്ടെത്തി.

Advertisements

സംഭവത്തെക്കുറിച്ച്‌ പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന്, പോലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മാത്രമല്ല, അശ്ലീല ദൃശ്യങ്ങള്‍ അയച്ചതുവഴി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്‍ പെണ്‍കുട്ടിയെ പലപ്പോഴായി ചുംബിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വീട്ടില്‍ വരുമ്ബോഴെല്ലാം പ്രതി തന്നോട് മോശമായി പെരുമാറുകയും ബലമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്നു പെണ്‍കുട്ടിയും മൊഴി നല്‍കി. തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ ഇയാളില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവം ഉണ്ടായിരുന്നു.

പിന്നീട്, ഇ-മെയില്‍ വഴി ദൃശ്യങ്ങള്‍ അയച്ചു തരാന്‍ തുടങ്ങി. എന്നാല്‍ രക്ഷിതാക്കളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ഭയമായിരുന്നു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു. പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്ബോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി.

അതേസമയം പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാളെ ചോദ്യം ചെയ്ത പോലീസിനോട് പറഞ്ഞത്. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്ബോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ താന്‍ ചുംബിക്കുന്നത് അവളുടെ അമ്മ കാണുകയും തന്നെ ഫ് ളാറ്റില്‍ നിന്നും പിടിച്ച്‌ പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അവകാശപ്പെട്ടിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *