വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പരക്കേ അക്രമം

പറവൂര്‍: വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പരക്കേ അക്രമം. പ്രദേശത്തെങ്ങും പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ അതേ രൂപത്തില്‍ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ ഹര്‍ത്താലില്‍ കാണാനായത്.
പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ബൈക്കിലെത്തിയ യുവാവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും പിന്നീട് നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പത്തു മിനിറ്റിലധികം ഗതാഗത തടസം നീക്കുന്നതിനു വേണ്ടി യുവാവ് ബിജെപി പ്രവര്‍ത്തകരോട് സംസാരിച്ചു.

ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമായി പോകുന്ന വാഹനം കടത്തി വിടാന്‍ പ്രവര്‍ത്തകര്‍ വിസമ്മതിച്ചതോടെ യുവാവ് ക്ഷോഭിച്ചു. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകരാണ് യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവിന്റെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

മറ്റൊരുകുടുംബം സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു.ഇന്ന് പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളെ പോലും കടത്തി വിടാന്‍ സമ്മതിക്കാതെ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധം തുടരുകയാണ്. വിദ്യാര്‍ഥിനികളോട് വളരെ മോശമായും ഭീഷണി സ്വരത്തിലുമായിരുന്നു ഹര്‍ത്താലനുകൂലികളുടെ പെരുമാറ്റം.

അടിച്ചു കൊന്നുകളയുമെന്നടക്കം, വിദ്യാര്‍ഥിനിയോട് ഒരു പ്രവര്‍ത്തകന്‍ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പറവൂര്‍ നഗരസഭ കൗണ്‍സിലറെയും സമരക്കാര്‍ വെറുതെവിട്ടില്ല. കൗണ്‍സിലറായ അജിതയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
