ബി.എം.എസ് പ്രവർത്തകർ എം.എൽ.എ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് പ്രവർത്തകർ കെ. ദാസൻ എം.എൽ.എയുടെ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരീക്കോത്ത് രാജൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എൻ.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ. രാജൻ, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഇ. ഗിരീഷ് സ്വാഗതം പറഞ്ഞു.
