ആലുവയില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

മേട്ടുപ്പാളയം: ആലുവയില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാര്‍ മേട്ടുപ്പാളയത്തിന് സമീപം അപകടത്തില്‍ പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മേട്ടുപ്പാളയം കോയമ്ബത്തൂര്‍ റോഡില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം വീടിന്റെ മതില്‍ തകര്‍ത്ത് കാര്‍പോര്‍ച്ചിലാണ് നിന്നത്.
ആലുവ ഉളിയന്നൂര്‍ സ്വദേശി ജാഫര്‍ ഹസ്സനാണ് കാര്‍ ഓടിച്ചിരുന്നത്. മൂന്നു സ്ത്രീകള്‍ അടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അച്ഛനും മകനും കാലിന് ഗുരുതരമായി പരിക്കേറ്റു.

ഇവരെ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍ പെട്ട കാറിലുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഇവരെ പോലീസ് മറ്റൊരു കാര്‍ ഏര്‍പ്പാടാക്കി അയച്ചു.

