ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു

ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം എക്സ്പ്രസ്സ് ട്രയിനിന് സ്വീകരണം നല്‍കി.
ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് തുരങ്കങ്ങളും കണ്ണറപാലങളും താണ്ടി മലയാള ഭൂമിയിലേക്കെ് 7 വര്‍ഷത്തിനു ശേഷം ചൂളംവിളിച്ചെത്തിയ താമ്ബരം എക്സ്പ്രസ്സിനെ വിവിധ സ്ഥലങ്ങളില്‍ സ്വീകരിച്ചു.

കഴിഞ്ഞ 114 വര്‍ഷമായി മലയാള തമിഴ് ബന്ധത്തെ കൂട്ടിയിണക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പൈതൃക ട്രയിന്‍ പാത കമ്മീഷന്‍ ചെയ്യപ്പെട്ടതോടെ ഇനി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 112 കിലോമീറ്റര്‍ കുറച്ച് സഞ്ചരിച്ചാല്‍ മതി മൂന്ന് മണിക്കൂര്‍ ലാഭവുമുണ്ട്.

തെന്മല ആര്യങ്കാവ് പഞ്ചായത്തുകളും പുനലൂര്‍ കൊട്ടാരകര നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും റയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും സിപിഐഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളും പ്രത്യേകം സ്വീകരണം നല്‍കി.

