വിഷു ഈസ്റ്റര്‍ ആഘോഷത്തിന് വ്യാജ മദ്യം ഒഴുക്കാന്‍ ശ്രമം: 155 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

ആലക്കോട് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 155 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
തളിപ്പറമ്പ്: വിഷു ഈസ്റ്റര്‍ ആഘോഷത്തിന് വ്യാജ മദ്യം ഒഴുക്കാന്‍ ശ്രമം. മലമുകളിലെ വന്‍ വാറ്റുകേന്ദ്രം സിനിമാ സ്‌റ്റൈലില്‍ എത്തിയ എക്‌സൈസ് സംഘം തകര്‍ത്തു. കേന്ദ്രത്തില്‍ നിന്നും 155 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും സംഘം പിടികൂടി.
ആലക്കോട് റെയിഞ്ചിലെ മാതമംഗലം താറ്റിയാട് ഭാഗത്ത് നടത്തിയ റെയിഡിലാണ് താറ്റിയാട് മലമുകളിലെ തോട്ടുചാലില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. ഉടമസ്ഥനില്ലാത്ത നിലയില്‍ പ്ലാസ്റ്റിക് കുടങ്ങളിലും അലൂമിനിയം കലങ്ങളിലുമായി ചാരായം വാറ്റാന്‍ തയ്യാറാക്കി സൂക്ഷിച്ചു വെച്ച 155 ലിറ്ററോളം വാഷും, വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത് . പ്രതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഈസ്റ്റര്‍, വിഷു എന്നിവ പ്രമാണിച്ച് വന്‍തോതില്‍ ചാരായം വാറ്റി സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്താനുള്ള നീക്കമാണ് എക്‌സൈസിന്റെ റെയിഡിലൂടെ ഇല്ലാതാക്കിയത്. തളിപ്പറമ്ബ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍ , എ.അസീസ്, സി.ഇ.ഒ എം.ഗോവിന്ദന്‍, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

