ഹെല്‍ത്ത് സബ്‌സെന്റര്‍ നാടിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: നടേരി ഫാമിലി വെല്‍ഫെയര്‍ ഹെല്‍ത്ത് സബ്‌സെന്റര്‍
കെട്ടിടോദ്‌ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നടേരി തെറ്റീക്കുന്നില്‍ നിര്‍മ്മിച്ച കെട്ടിടമാണ് ഉദ്‌ഘാടനം ചെയ്‌തത്. കെ.കുഞ്ഞമ്മദ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞമ്മദ് എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടരലക്ഷം രൂപയും കെ.ദാസന്‍ എം.എല്‍.എ അനുവദിച്ച 2,7000 രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. നഗരസഭാദ്ധ്യക്ഷ കെ.ശാന്ത അദ്ധ്യക്ഷത വഹിച്ചു. കെ.എ ഇന്ദിര, ആര്‍.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
