സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മണമൽകാവ് ക്ഷേത്ര ഉത്സവാഘോഷത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി കൺവീനർ ബാബു അദ്ധ്യക്ഷത വഹിച്ചു.
തെയ്യം കലാകാരൻ ആണ്ടി ഗുരുക്കൾ, ശ്രീധരൻ മണമൽ, ശ്രീധരൻ ബാലസ്വാമി, ഷഗ്നരാജ്, ബിനീഷ് കുമാർ എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ ഷീജറാണി, ആഘോഷ കമ്മിറ്റി ചെയർമാൻ ദാസൻ, സതീശൻ മണമൽ എന്നിവർ സംസാരിച്ചു.

