ആന്തട്ട സർക്കർ വിദ്യാലയത്തിൽ നടത്തിയ മാത്സ് ഫെസ്റ്റ് കുട്ടികൾക്ക് ഹരംപകർന്നു

കൊയിലാണ്ടി : ഗണിത ക്രിയകളെ ലളിതവൽക്കരിച്ച് കളിച്ചും ചിരിച്ചും കുട്ടികൾക്കാകെ ഹരംപകർന്ന ആന്തട്ട സർക്കാർ വിദ്യാലയത്തിൽ നടത്തിയ മാത്സ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്കൂളിലെ അധ്യാപകരും ബി.ആർ.സി.യിലെ ആർട്ട് അധ്യാപികയുടെയും സഹായത്തോട്കൂടി സംഘടിപ്പിച്ച ഫെസ്റ്റ് വേറിട്ട അനുഭവമാണ് കുട്ടികൾക്ക് പകർന്ന് നൽകിയത്. കൊയിലാണ്ടി ബി.പി.ഒ. എം. ജി. ബൽരാജ് മാത്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഗണിതപഠനം എളുപ്പമാക്കാനാണ് സ്കൂളിൽ മാത്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കണക്കിന്റെ വഴികളിലൂടെ രസകരമായി പോകാൻ 20 ഗണിത സ്റ്റാളുകളും ഇതിന്റെ ഭാഗമായി ഒരുക്കി. കളിയും കുസൃതികളുമായി കണക്ക് പഠനം കുട്ടികൾക്കും അവരെ അനുഗമിച്ച രക്ഷിതാക്കൾക്കും ഇതൊരു പുതുയ അനുഭവമായി മാറി.

കടുപ്പത്തിൽ ഒരു ചായ, സോപ്പ്, ചീപ്പ്, കണ്ണാടി പീടിക, ശരി ശരാശരി, കാട്ടുകോൺ, ചില്ലറ ബാങ്ക്, വ്യസഗുഹ) വ്യവകലനം, സങ്കലനം, ഗുണനം, ഹരണം), നോട്ടിജ്യോമിട്രി, കുസൃതി കണക്ക് പെട്ടി, ഡെയിമൽ ഫാൻസി കട എന്നീ പേരുകളിൽ കുട്ടികൾക്കായി ഓരോ മുറിയിലും ഗണിതവിസ്മയമൊരുക്കി.

ഹെഡ്മാസ്റ്റർ പി. കെ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. എം. നാരായണൻ, എം. വേലായുധൻ, കെ. രവി, കെ. ഗിരിജ, കെ. പീതാംബരൻ എന്നിവർ ആശംസകൾ നേർന്നു. പി.ടി.കെ. രാജേഷ് സ്വാഗതവും, അധ്യാപകൻ ഡോ: രഞ്ജിത്ത്ലാൽ നന്ദിയും പറഞ്ഞു.

