തിരുവനന്തപുരം: നഗരത്തിലെ ശ്രീപത്മനാഭ തിയേറ്റിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. തിയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏസിക്കും തീപിടിച്ചു. പ്രൊജക്റ്ററിന് കേടുപാടുപറ്റി. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.