KOYILANDY DIARY.COM

The Perfect News Portal

ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി

കൊയിലാണ്ടി: ഉത്സവം കാണാൻ ഇസ്രായേൽ പൗരൻ കൊരയങ്ങാട്ടെത്തി. ടെൽ അവീവ് സ്വദേശി അലയൻ ഡോർ ആണ് കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് അലയൻ ഡോർ ഇന്ത്യയിലെത്തിയത്. ഗോവ, ഹംബി, പുട്ടപർത്തി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് കൊയിലാണ്ടിയിൽ എത്തിയത്.

കൊയിലാണ്ടി എം.ജി.കോളേജിലെ അധ്യാപകനായ കെ.പി.രമേശനൊപ്പമാണ് അലയൻ എത്തിയത്. ഇസ്രായേലിൽ ഗിത്താറിസ്റ്റാണ് അലയൻ ഡോർ. പുട്ടപർത്തിയിൽ വെച്ച് ഒരു സന്യാസിയാണ് അലയനെ കെ.പി.ഗിരീഷിനെ ഏൽപ്പിച്ചത്. ഇന്ത്യൻ സംസ്ക്കാരത്തെ ഏറെ കേട്ടറിഞ്ഞ ശേഷമാണ് അലയൻ ഇന്ത്യയിലെത്തിയത്.

ഉരുപുണ്യ കാവ്, തിക്കോടി ഡ്രൈവിംഗ് ബീച്ച് എന്നിവിടങ്ങളിലും സന്ദർശിച്ച ശേഷമാണ് ഗിരിഷിനും എം.ജി കോളേജ് പ്രിൻസിപ്പൽ പി. ഇ സുകുമാരൻ എന്നിവർക്കൊപ്പം കൊരയങ്ങാട് ക്ഷേത്രത്തിൽ എത്തിയത്. കൽപ്പാത്തി ബാലകൃഷ്ണന്റെയും, ചിറക്കൽ നിധീഷിന്റെയും, ഇരട്ടതായമ്പകയും, പൂർണ്ണമായും ആസ്വദിച്ചും, എഴുന്നള്ളിപ്പിനായി നിൽക്കുന്ന ശ്രീദേവി ആനയുടെ ചലനങ്ങൾ കൗതുക പൂർവ്വം വീക്ഷിച്ചും, ക്ഷേത്രത്തിലെ ഊട്ടുപുരയിലെത്തി ഭക്ഷണവും കഴിച്ച്,  നാന്ദകം എഴുന്നള്ളിപ്പ് ആസ്വദിച്ച ശേഷമാണ് അദ്ദേഹം പോയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *