മാഹി റെയില്‍വേ സ്റ്റേഷന് മുതല്‍ മാഹി അതിര്‍ത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല

വടകര: മാഹിയിലെ മദ്യം അഴിയൂര്‍ പഞ്ചായത്തില്‍ ദുരിതം വിതയ്ക്കുന്നതിനെതിരെ സ്ത്രീകള്‍ മാഹി റെയില്‍വേ സ്റ്റേഷന് മുതല്‍ മാഹി അതിര്‍ത്തി വരെ ദീപം തെളിയിച്ച് സ്ത്രീജ്വാല ഒരുക്കി. അഴിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുക്കണക്കിന് വീട്ടമ്മമാര്‍ പങ്കെടുത്തു. മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ ജനകീയ ഇടപെടല്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സര്‍ഗവേദിയുടെ നാടകം ‘കാലന് ഇല്ലാത്ത കാലന്’ മന്ത്രി ഉദ്ഘാടനം ചെയ്തു.
സി കെ നാണു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ്, ജനപ്രതിനിധികളായ റീന രയരോത്ത്, ഉഷ ചാത്താങ്കണ്ടി, സുധ മാളിയേക്കല്‍, കെ. പ്രമോദ്, തോട്ടത്തില്‍ മഹിജ, ഉഷ കുന്നുമ്മല്‍, സുകുമാരന്‍ കല്ലറോത്ത്, എഇഒ സുരേഷ് ബാബു, പി.എം. അശോകന്, പ്രദീപ് ചോമ്പാല.

ശശിധരന് തോട്ടത്തില്‍, കുന്നുമ്മല്‍ അശോകന്, പി. നാണു, കെ.പി. പ്രജിത്ത് കുമാര്‍, കുന്നുമ്മല്‍ അശോകന്, കെ. അന്‍വര്‍ഹാജി, കെ. ശേഖരന് ,ഡോ. കെ.കെ. നസീര്‍, ശ്രീജേഷ് കുമാര്‍, ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

