വി.ടി ജയദേവന്റെ പഴക്കം, ജലമുദ്ര എന്നീ കവിതകളുടെ പ്രകാശനം നിർവ്വഹിച്ചു

കൊയിലാണ്ടി; ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ നടന്നു വരുന്ന 90 ദിന ഡൈനാമിക് ഓഷോ മെഡിറ്റേഷൻ ഫെസ്റ്റിവലിൽ പ്രശസ്ത കവി വി.ടി ജയദേവന്റെ പഴക്കം, ജലമുദ്ര എന്നീ കവിതകളുടെ പ്രകാശനം കൽപ്പറ്റ നാരായണൻ നിർവ്വഹിച്ചു. കെ. പി ലീലാവതി പുസ്തകം ഏറ്റുവാങ്ങി. പ്രീത വിനോദ് അദ്ധ്യക്ഷത വഹിച്ചു.
കെ.വി ദീപ, റിത മനോജ്, വി.കൃഷ്ണകുമാർ, വി.ടി ജയദേവൻ എന്നിവർ സംസാരിച്ചു.

