സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി. ദക്ഷിണ മേഖലാ എ.ഡി.ജി. പി. സ്ഥാനത്തു നിന്ന് ബി. സന്ധ്യയെ മാറ്റി. അനില്‍കാന്താണ് പുതിയ ദക്ഷിണമേഖലാ എ.ഡി.ജി.പി. നിലവില്‍ ഗതാഗത കമ്മിഷണറായിരുന്നു അനില്‍കാന്ത്. പൊലീസ് ട്രെയിനിംഗ് കോളേജില്‍ അഡിഷണല്‍ ഡയറക്ടറായിട്ടാണ് സന്ധ്യയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചില വിവാദങ്ങളാണു സന്ധ്യയുടെ മാറ്റത്തിന് ഇടയാക്കിയതെന്നാണ് സൂചന. കൊച്ചി റേഞ്ച് ഐ. ജിയായിരുന്ന പി. വിജയനെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് ഐ.ജിയായി മാറ്റി നിയമിച്ചു. വിജയ് സാക്കറെയാണ് പുതിയ കൊച്ചി റേഞ്ച് ഐ.ജി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ്ഫെഡ് എം.ഡി സ്ഥാനത്തേക്ക് മാറ്റിയിരുന്ന കെ.പത്മകുമാറാണ് പുതിയ ഗതാഗത കമ്മിഷണര്‍ . വ്യാഴാഴ്ച രാത്രിയോടെയാണ് ഉത്തരവിറങ്ങിയത്.

