KOYILANDY DIARY.COM

The Perfect News Portal

ഗജറാണി ശ്രീദേവി ശ്രീലകത്തിനെ ആദരിക്കുന്നു

കൊയിലാണ്ടി: കൊരയങ്ങാടിന്റെ സ്വകാര്യ അഹങ്കാരവും, ആനപ്രേമികളുടെ പ്രിയങ്കരിയുമായ ‘ ഗജറാണി കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിനെ കൊരയങ്ങാട് പ്രദേശം സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും, ശൃംഖലയും നൽകി ആദരിക്കുന്നു. ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി ഉൽസവാഘോഷ കമ്മിറ്റിയുടെയും, ആന പ്രേമികളുടെയും നേതൃത്വത്തിലാണ് ശ്രീദേവിയെ ആദരിക്കുന്നത്.

കഴിഞ്ഞ 25 വർഷമായി ക്ഷേത്ര മഹോൽസവത്തിന്റെ ഭഗവതിയുടെ നാന്ദകം എഴുന്നള്ളിക്കുന്നത് ശ്രീദേവിയുടെ പുറത്താണ്. കളിപ്പുരയിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ശ്രീദേവി. 1994 ലാണ് ലക്ഷണമൊത്ത പിടിയാനയായ ശ്രീദേവിയെ വർക്കലയിൽ നിന്നും കൊരയങ്ങാട് പ്രദേശത്തേക്ക് എത്തിക്കുന്നത്. 1996 മുതൽ കൊരയ ങ്ങാട് ഭഗവതിയുടെ തിടമ്പ് വാഹകയായത്.

ഇതിന്റെ മറ്റൊരു പ്രത്യേകത ശ്രീദേവിയുടെ ഉടമസ്ഥനായ കളിപ്പുരയിൽ രവീന്ദ്രനാണ് സ്വന്തം ആനയുടെ പുറത്ത് നാന്ദകം എഴുന്നള്ളിക്കുന്നത്. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം ആനയുടെ പുറത്ത് ഭഗവതിയുടെ നാന്ദകം എഴുന്നള്ളിക്കുന്നത്. ആ വർഷം മുതൽ കൊയിലാണ്ടി താലൂക്കിലെ ഭഗവതി ക്ഷേത്രങ്ങളിൽ ശ്രീദേവി നിറ സാന്നിധ്യമാവുകയായി രുന്നു. ജില്ലയുടെ പുറത്തും ശ്രീദേവി ആന പ്രേമികളുടെ പ്രിയങ്കരിയാണ്. 2016ൽ നടന്ന ഗജ മേളയിൽ പങ്കെടുത്ത് ആന പ്രേമികളുടെ പ്രിയങ്കരിയായി ശ്രീദേവി മാറി.

Advertisements

22 ന് വൈകീട്ട്  പ്രൗഡഗംഭീരമായ സ്വീകരണമാണ് ശ്രീദേവിക്ക് നൽകുന്നത്. വൈകീട്ട് വൈരാഗി മഠത്തിൽ നിന്നും പഞ്ചവാദ്യത്തിന്റെയും, ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ നഗരത്തിലൂടെ ആനയിച്ച് കരിമ്പാപൊയിൽ ക്ഷേത്രത്തിലെത്തിയ ശേഷമാണ് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും, ശൃംഖലയും സമർപ്പിക്കുക. പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രം ഗജറാണി പുരസ്കാരവും, മനയടത്ത് പറമ്പിൽ അന്ന പൂർണ്ണേശ്വരി ക്ഷേത്രം ഗജപത്മ പുരസ്കാരവും, നൽകി ആദരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *