കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം 21 ന് കൊടിയേറും

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ളതും കൊയിലാണ്ടിയിലെ പ്രസിദ്ധമായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ജനുവരി 21 ന് കൊടിയേറി 28ന് സമാപിക്കുമെന്നും
ഉൽസവാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

26 ന് വലിയ വിളക്ക്, 27 ന് താലപ്പൊലി 28 ന് കുളിച്ചാറാട്ടോടുകൂടി സമാപിക്കും. വാദ്യകലകൾക്കും, ക്ഷേത്ര ചടങ്ങുകൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി 22 ന് കാൽ നൂറ്റാണ്ടായി കൊരയങ്ങാട് ഭഗവതിയുടെ തിടമ്പേറ്റുന്ന ഗജറാണി കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വ ശ്രഷ്ഠ വിരാണിനി പുരസ്കാര സമർപ്പണവും, താലപ്പൊലി ദിവസം കാലത്ത് 11 മണിക്ക് മലബാറിൽ ആദ്യമായി നടക്കുന്ന ആനയൂട്ടും ശ്രദ്ധേയമാകും, ദിവസേന രാത്രി നടക്കുന്ന നാന്ദകം എഴുന്നള്ളിപ്പും പ്രത്യേകതയാണ്.
21 ന് കാലത്ത്’ ക്ഷേത്രം. തന്ത്രി നരിക്കുനി ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്ര മേൽശാന്തി മനോജ് ശാന്തിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം, ശുദ്ധികലശം തുടർന്ന് കൊടിയേറ്റം. വൈകു 5 മണി ചോമപ്പന്റെ കാവുകയറ്റം കരിമ്പാ പൊയിൽ ഭഗവതി ക്ഷേത്രത്തിൽ കുട വരവ് ഗണപതി ക്ഷേത്രത്തിൽ. രാത്രി 7 മണി. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ വിസ്മയം ഭക്തിഗാനസുധ, 8.30 ന് മാങ്കുറിശ്ശി മണികണ്ഠൻ ന്റെ തായമ്പക, രാത്രി 10 മണിവില്ലെഴുന്നള്ളിപ്പ് ഗണപതി ക്ഷേത്രത്തിൽ നിന്നും, ഭഗവതി ക്ഷേത്രത്തിലെക്ക്. രാത്രി 12 മണി ചോമപ്പന്റെ പാടിത്തേരേൽക്കൽ, പുലർച്ചെ 1.30 ന് നാന്ദ കം എഴുന്നള്ളിപ്പ്. കരിമ്പാ പൊയിൽ ക്ഷേത്രത്തിലേക്ക്.
22 ന്. വൈകീട്ട്. 3 ന് ഗജറാണി കളിപ്പുരയിൽ ശ്രീദേവി ശ്രീ ലകത്തിന് സർവ്വശ്രേഷ്ഠ വിരാണി നി പുരസ്കാരവും, ശൃംഖല സമർപ്പണം. രാത്രി 7 മണി കഥകളി – വേണു വാര്യർ പാലക്കാട്, രാത്രി .10 ന് നന്ദകം എഴുന്നള്ളിപ്പ്.

23 ന് രാത്രി 7 ന് പ്രിയദർശൻ കടമേരിയുടെ തായമ്പക, രാത്രി 8 മണി. പ്രദേശിക കലാകാരൻമാരുടെ നൃത്ത വിരുന്ന്.

24 ന് രാത്രി 7 ന് കൽപ്പാത്തി ബാലകൃഷ്ണൻ, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക,

25 ന് ചെറിയവിളക്ക്. രാത്രി 7 ന് വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക, 8 മണിക്ക് നാടകം ശ്രീ മഹാദേവയാനം, രാത്രി 10 മണിക്ക് നാന്ദകം എഴുന്നള്ളിപ്പ് ചോമപ്പന്റെ തിരിയുഴിച്ചിൽ.
26ന് വലിയ വിളക്ക്: കാലത്ത് 8 മണി ശീവേലി വൈകീട്ട് 5 മണി പഞ്ചവാദ്യം, രാത്രി 9 മണിക്ക് നീലേശ്വരം പ്രവീണിന്റെ തായമ്പക, 10 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭൻ, ബാബു മാരാമുറ്റം, ശ്രീജിത്ത് മാരാമുറ്റം എന്നിവരെ ആദരിക്കൽ, 10.15 കോഴിക്കോട് സൂപ്പർ ബീറ്റ്സ് ഗാനമേള, അനുകരണകലാകാരി ഷഗ്നരാജിനെ അനുമോദിക്കൽ, പുലർച്ചെ 2 മണി നന്ദകം എഴുന്നള്ളിപ്പ് – രണ്ട് പന്തി മേളത്തോടെ, കൊരയങ്ങാട് വാദ്യസംഘത്തിലെ തുൾപ്പെടെ നൂറിൽപ്പരം വാദ്യകലാകാരൻമാർ അണിനിരക്കുന്നു.
27 ന് താലപ്പൊലി, കാലത്ത് 11 മണിക്ക്. മലബാറിൽ ആദ്യമായി സംഘടിപ്പിക്കുന്ന ആനയൂട്ട്, വൈകു4 മണി കേളികൊട്ട്, 6 മണി നാദസ്വര അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തിന് കൊരയങ്ങാട് വാദ്യസംഘത്തിലുൾപ്പെടെ നൂറിലധികം കലാകാരൻമാരുടെ നേതൃത്വത്തിൽ ഈങ്ങാപ്പുറം ബാബു,, കാഞ്ഞിലശ്ശേരി പത്മനാഭൻ, സദനം സുരേഷ്, കല്ലൂർ ശബരി, തിരുവള്ളൂർഗോവിന്ദ മാരാർ, മച്ചാട് സുബ്രഹ്മണ്യൻ, പനമണ്ണ മനോഹരൻ, രമോജ് ഗുരുവായൂർ തുടങ്ങിയവർ അണിനിരക്കുന്നു. തുടർന്ന് 10.30 ന് വാളകം കൂടും. തുടർന്ന് കരിമരുന്ന് പ്രയോഗം
28ന് കാലത്ത് തുലാഭാരം, ഉച്ചയ്ക്ക് 1 മണിക്ക് ഗുരുതി തർപ്പണം 5 മണി കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉൽസവം സമാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
