KOYILANDY DIARY.COM

The Perfect News Portal

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകളെ ആദരിച്ചു

കൊയിലാണ്ടി: വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകളെ ആദരിച്ചു. ഹരിയാനയിൽ വെച്ച് നടത്തിയ സ്റ്റുഡന്റ് ഒളിംപിക്‌സ് ഹൈ ജംബിൽ സ്വർണ്ണ മഡൽ നേടിയ അഫ്‌നാൽ മുഹമ്മദ് സെബിനെയും, ട്രിപ്പിൾ ജംബിൽ സ്വർണ്ണ മെഡൽ നേടിയ അബ്ദുൾ ജെ.എംനേയും, സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ സംസ്‌കൃത നാടകത്തിൽ മികച്ച നടിക്കുളള അവാർഡ് നേടിയ മാളവികക്കും, മറ്റ് മൽസരങ്ങളിൽ എ ഗ്രേഡ്‌ നേടിയ കലാ പ്രതിഭകൾക്കും, പെട്രോളിയം മന്ത്രാലയം നടത്തിയ ദേശീയ ചിത്ര രചന മത്സരത്തിൽ നേട്ടം കൈവരിച്ച സോന, വിസ്മയ അശോക് എന്നിവർക്കും സംസ്ഥാന സയൻസ് സെമിനാറിൽ എ ഗ്രേഡ്‌ നേടിയ അതുൽ കൃഷ്ണ എന്നിവർക്കും നാടിന്റെ ആദരം.

പൊയിൽക്കാവ് ഹയർ സെക്കൺറി സ്‌ക്കൂളിലെ കലാ പ്രതിഭകളെ കൊയിലാണ്ടി ടൗണിൽ നിന്നും കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്ത് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കലാ കായിക പ്രതിഭകളെ തുറന്ന വാഹനത്തിൽ ഒട്ടനവധി വാഹനങ്ങളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടുകൂടി ആനയിച്ച് പൊയിൽക്കാവ് ടൗണിൽ ഘോഷയാത്ര അവസാനിച്ചു.

തുടർന്ന്‌ നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സാബു കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ഗീതാനന്ദൻ മാസ്റ്റർ, വാർഡ് മെമ്പർ പുഷ്പ എ്‌നനിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ രാജലക്ഷ്മി ടീച്ചർ സ്വാഗതവും, ഹെഡ്മാസ്റ്റർ മംഗളദാസൻ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *