ആന്തട്ട യു.പി. സ്‌കൂളിൽ വികസനത്തിന്റെ വാതിൽ തുറക്കുന്നു

കൊയിലാണ്ടി: ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിൽ വികസനമെത്താൻ വഴിതുറന്നു. ഇതുമായി ബന്ധപ്പെട്ട് വിവധ പദ്ധതികളുമായി വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അധികൃതർ സെമിനാർ സംഘടിപ്പിക്കുന്നു. 2018 ജനുവരി 17ന് ഉച്ചക്ക് 2 മണിക്ക നടക്കുന്ന സെമിനാർ എം.എൽ.എ. കെ. ദാസൻ ഉദ്ഘാടനം ചെയ്യും.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ മറ്റ് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ സ്‌കൂളിലെ അധ്യാപകൻ കെ. പി. രഞ്ജിത്ത്‌ലാൽ, എംഫിൽ നേടിയ കെ. പി. ഉമ്മർ എന്നിവരെ എം.എൽ.എ. ആദരിക്കും. ഡി.പി.ഒ., എസ്.എസ്.എ. എം. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

സ്‌കൂൾ കെട്ടിടത്തിന്റെ പ്ലാനും, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവയുടെ സമർപ്പണവും ഏറ്റുവാങ്ങലും ഇതോടൊപ്പം
നടക്കും. വികസന രേഖ എ.ഇ.ഒ. ജവഹർ മനോഹർ പി.ടി.എ. പ്രസിഡന്റ് അരുൺ മണമലിൽ നിന്ന് ഏറ്റു വാങ്ങും. തുടർന്ന് ജനുവരി 19ന് കുട്ടികളുടെ ആഘോഷങ്ങളും കലാപ്രകടനങ്ങളുമായി കിഡ്‌സ് ഫെസ്റ്റും, കണക്കിന്റെ ലോകത്തെ
കൈക്കുള്ളിലൊതുക്കാൻ കളിയും കണക്കുമായി മാത്സ് ഫെസ്റ്റും ഇതുനോടൊപ്പം സംഘടിപ്പിക്കുന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം സുധ കാവുങ്കൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ടി. കെ. ഗിരിജ നന്ദിയും പറയും.

